September 17, 2008

ഹൈദരാബാദ് ബ്ലൂസ്‌ - 2 - നെഹ്രു സുവോളജിക്കല്‍ പാര്‍ക്ക്‌

ഒന്നാം ഭാഗം എല്ലാവരും കണ്ടല്ലോ അല്ലേ.. :) ഇതാ നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിലെ വിശേഷങ്ങള്‍.. (ഫോട്ടോ വലുതാക്കി കാണാന്‍ മറക്കല്ലേ!)

ഇന്ത്യയിലെ ഏറ്റവും വലിയ കാഴ്ചബംഗ്ലാവാണ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്ക്‌. 300 ഏക്കറില്‍ പരന്നു കിടക്കുന്നത്.. 1200 തരത്തിലുള്ള മൃഗങ്ങളും, പക്ഷികളും, ഉരഗങ്ങളും ഇവിടെയുണ്ടെന്ന്‌ പറയപ്പെടുന്നു..

ഇനി ഇവിടുത്തെ അന്തേവാസികള്‍..

സ്കാര്‍ലെറ്റ് മക്കാവ് (Scarlet Macaws) - ആമസോണ്‍ വനാന്തരങ്ങളിലും മറ്റും കാണപ്പെടുന്നു.. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ “വിക്കി” ഉപയോഗിക്കുക.. :) മഴയും കൂട്ടിനകത്തെ ഇരിപ്പും കൊണ്ടായിരിക്കും ആശാന്‍ ഭയങ്കര സീരിയസാരുന്നു.. ഒരു ശബ്ദവും കേള്‍പ്പിക്കുന്നില്ല.. :)


ബ്ലാക് ബക്ക്‌ (Black Buck) - കൃഷ്ണമൃഗം എന്നും പറയപ്പെടുന്നു.. ഇല എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ആള്‍.. :) താഴത്തെ ചിത്രത്തില്‍ നീണ്ട കൊമ്പുള്ളത് ഇതിലെ ആണ്‍ പ്രജ.. ഈ പാവങ്ങളെ വെടി വെയ്ക്കാനാണ് നമ്മുടെ “മസില്‍“ (സല്‍മാന്‍) ഖാന്‍ പോയത്.. :)



മേഞ്ഞു നടക്കുന്ന മാന്‍ കൂട്ടം.. ഒരു വൈഡ് ആങ്കിള്‍ ഷോട്ട്‌..

ഹിമാലയന്‍ കരടി (The Himalayan Black Bear) - മഴക്കാറുള്ളതു കൊണ്ട് പുള്ളിക്കാരന്‍ ഫുള്‍ ടൈം “വെള്ളത്തില്‍” ആയിരുന്നു :) അവന്റെ നെഞ്ചിലെ വെളുത്ത ചന്ദ്രക്കല ഫോട്ടോ എടുക്കണമെന്നൊക്കെയുണ്ടായിരുന്നെങ്കിലും തീരെ സഹകരണ മനോഭാവമില്ലാതെ എന്നെ നിസ്സഹായനാക്കി കളഞ്ഞു!

പാര്‍ക്കിലെ തടാകം.. ഇതില്‍ ദേശാടനക്കിളികള്‍ വരുമായിരിക്കും.. ഏതായാലും മുതലകളെയൊക്കെ കൂട്ടിനകത്തു തന്നെയാണ് ഇട്ടിരിക്കുന്നത്‌.. ആളെ (അല്ലെങ്കില്‍ ആള്‍ക്കാര്‍ അതിനെ) പിടിക്കണ്ട എന്നു വെച്ചായിരിക്കും.. :)

ഇനിയാണ് ലയണ്‍ സഫാരി.. 25 രൂപ കൊടുത്താല്‍ അടച്ചു കെട്ടിയ വാഹനത്തില്‍ 20 മിനിറ്റ്‌ കാട്ടിനുള്ളിലൂടെ കൊണ്ടു പോകും.. മൃഗങ്ങള്‍ക്ക്‌ ദയ തോന്നിയാല്‍‌ ഫോട്ടോ കിട്ടും.. അല്ലെങ്കില്‍ കാട്ടിലെ കുഴിയിലൂടെയും മറ്റും ഓടി നടുവ്‌ കഞ്ഞിവെള്ളമായല്ലോ എന്ന വിഷമത്തില്‍ തിരിച്ച്‌ വരാം.. ഏതായാലും മൃഗങ്ങള്‍ എന്നെ നിരാശപ്പെടുത്തിയില്ല.. :) ദാ കണ്ടില്ലേ തകര്‍പ്പന്‍ പോസുകള്‍.. :)



ഇവനാണ് ഗൌതം.. റോയല്‍ ബംഗാള്‍ ടൈഗര്‍.. ഒറിജിനല്‍ പുലി!! 4 വയസേയുള്ളൂ.. എന്താ അവന്റെയൊരു ഗെറ്റപ്പ്‌!! :)


ആഹാ ഞങ്ങളുടെ കാട്ടിലൂടെ വണ്ടിയോ?? ആരടാ ഇതിനകത്ത്? കാട്ടിലൂടെ വണ്ടി ചെന്നത്‌ മൂപ്പര്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല.. ജനലില്‍ ചാടി കയറി ഒരു വീക്ഷണം നടത്തി.. :) ഹും നിങ്ങള്‍ 15 പേരില്ലേ, ഞാന്‍ ഒറ്റയ്ക്കല്ലേയുള്ളൂ.. അതുകൊണ്ട് വിട്ടിരിക്കുന്നു..


എന്തൊരു അഭിനയം..


ഉറക്കം എണീറ്റതേയുള്ളൂ.. വല്യ ഗമയിലാ..


മുഖം നോക്കുകയാണോ വെള്ളം കുടിക്കുകയാണോ എന്നത്ര ഉറപ്പില്ല.. എതായാലും നല്ല പോസ്.. :)


ഇനി അടുത്ത പോസ്റ്റില്‍ ശില്പാരാമം.. :)

8 comments:

നന്ദന്‍ said...

ഹൈദരാബാദ്‌ ബ്ലൂസ് - രണ്ടാം ഭാഗം.. നെഹ്രു സുവോളജിക്കല്‍ പാര്‍ക്കിലൂടെ..

ബിന്ദു കെ പി said...

നെഹ്രു സുവോളജിക്കല്‍ പാര്‍ക്ക് മെച്ചപ്പെടുത്തിയ ലക്ഷണമുണ്ടല്ലോ.പണ്ട് ഇത്രയും അന്തേവാസികളൊന്നും ഉണ്ടായിരുന്നില്ല. നെഹ്രു ബൊട്ടാണിക്കല്‍ പാര്‍ക്ക് എന്നാണ് അന്ന് ഞങ്ങളൊക്കെ പരിഹസിച്ച് പറഞ്ഞിരുന്നത്.(ഞാനൊരു പഴയ ഹൈദ്രാബാദ് വാസിയാണേ.

പിന്നെ ഫോട്ടോകളൊക്കെ അടിപൊളി കേട്ടോ.

ജിജ സുബ്രഹ്മണ്യൻ said...

കലക്കന്‍ പടങ്ങള്‍ ആണല്ലോ !

ഏറനാടന്‍ said...

നല്ല പോസുള്ള ഭാവങ്ങള്‍..

Jayesh/ജയേഷ് said...

njangalokke hyderabadil undeeeee

നന്ദന്‍ said...

@ ബിന്ദു, മെച്ചപ്പെടുത്തിയിട്ടുണ്ടാവും.. ഞാന്‍ ആദ്യമായാണ് അവിടെ പോകുന്നത്‌.. ലയണ്‍ സഫാരി ഉണ്ടെന്ന്‌ അറിഞ്ഞ്‌ പോയതാണ്.. കാഴ്ചബംഗ്ലാവ്‌ കാണാന്‍ അത്ര താല്പര്യമൊന്നുമില്ല.. :)

@ കാന്താരിക്കുട്ടി, നന്ദി.. :)

‌@ ഏറനാടന്‍, നന്ദി.. :)

@ ജയേഷ്, കമന്റിനു നന്ദി.. എന്റെ ഹൈദരാബാദ് ട്രിപ് 3 ആഴ്ചയേയുള്ളായിരുന്നു.. :)

വികടശിരോമണി said...

നല്ല ഫോട്ടോകൾ.ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ എന്റെ പഠനകാലം(അതോ ആഘോഷകാലമോ?)ഓർമ്മവന്നു.കുറേ അന്തേവാസികളെ കണ്ടു പരിചയമുണ്ട്.ചിലരൊക്കെ പുതുമുഖങ്ങളും.
ഞാൻ ഒരു കഥകളി ബ്ലോഗ് തുടങ്ങി.സ്വാഗതം.
http://chengila.blogspot.com/

Redeemer said...

nice Photos.....Golconda is amazing even in neglect....