ഹൈദരാബാദ് എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സിലെത്തുക ചാര്‍മിനാര്‍ ആയിരിക്കും.. ഗോല്‍കോണ്ടയും അതേ പ്രാധാന്യത്തോടെയുണ്ടാവും.. ഹൈദരാബാദിന്റെ ചരിത്രത്തില്‍ തുടങ്ങി ഇപ്പോള്‍ ഒരു ബ്രാന്‍ഡ് നെയിം തന്നെ ആയിരിക്കുക്കയാണ് ഈ രണ്ടു സ്മാരകങ്ങളും.. അടുത്തിടെ ഞാന്‍ നടത്തിയ ഹൈദരാബാദ് യാത്രയില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍.. (എല്ലാവരും ഫോട്ടോ വലുതാക്കി കാണാന്‍ ശ്രമിക്കണേ..)
ചാര്‍മിനാര്‍..
മെക്ക മസ്ജിദ്.. ചാര്‍മിനാറിന്റെ മുകളില്‍ നിന്നുള്ള ചിത്രം.. സുരക്ഷാ പരിശോധന കര്‍ശനമായിരുന്നതിനാല്‍ മസ്ജിദിന്റെ ഉള്ളിലേയ്ക്ക് ക്യാമറ കടത്തിവിടുന്നുണ്ടായിരുന്നില്ല..
ചാര്‍മിനാറിന്റെ സമീപമുള്ള മറ്റൊരു കെട്ടിടം.. ജില്ലാ ആശുപത്രി ആണെന്നാണ് എന്റെ ഓര്‍മ.. :)
ഗോല്‍കൊണ്ട കോട്ട.. നാശത്തിന്റെ വക്കിലാണെങ്കിലും സര്‍ക്കാര്‍ സ്പെഷ്യല്‍ സ്റ്റാറ്റസ് നല്‍കി പരിപാലിക്കുന്നു.. ഏതാനും ചിത്രങ്ങള്‍..
കവാടത്തില്‍ നിന്നുള്ള ദൃശ്യം..
കോട്ടയുടെ മുകളില്‍ നിന്നുള്ള ചിത്രം.. പൊളിഞ്ഞു തുടങ്ങിയ കോട്ടമതിലും കിടങ്ങും കാണാം..
മുകളില്‍ നിന്നുള്ള മറ്റൊരു
ചിത്രം..
നിസാം കൊത്തു പണിയുടെ ഒരു ഉദാഹരണം..
നെഹ്രു സുവോളജിക്കല്‍ പാര്‍ക്ക്, ശില്പാരാമം തുടങ്ങിയ കാഴ്ചകള്‍ അടുത്ത പോസ്റ്റില്‍.. :)
7 comments:
അടുത്തിടെ ഞാന്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ ഏതാനും ചിത്രങ്ങള്‍..
നല്ല പടങ്ങള്‍..വിവരണം അല്പം കൂടി ആകാമായിരുന്നു എന്നു തോന്നുന്നു
ഗോല്‍കൊണ്ട കോട്ടയുടെ മുകളില്‍ നിന്നുള്ള വ്യൂ നല്ലൊരു അനുഭവമാണ്. അതിന്റെ ഫോട്ടോ ഉണ്ടോ?
2006-ല്‍ ഞങ്ങളും പോയിരുന്നു.
“ഗൊല്‍ക്കൊണ്ട” ഒരു നഷ്ട സ്മാരകം തന്നെ. അന്നത്തെ പ്രതാപം വിളിച്ചോതുന്നുണ്ട് ഓരോ അണുവും.
ആഹാ എല്ലായിടവും ചുറ്റികറങ്ങിയിരുന്നല്ലേ. പിന്നെ മക്കാ മസ്ജിദിൽ ഫോട്ടോഗ്രഫിക്ക് നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ലല്ലോ. നന്ദൻ വന്നതിനു കുറച്ചു മാസങ്ങൾ മുന്നേ ഞങ്ങൾ പോയപ്പോഴും ആരും ഫോട്ടോയെടുക്കുന്നത് തടഞ്ഞിരുന്നില്ല.
ഹാ... പാപി ചെല്ലുന്നിടം പാതാളം ;)
(ചുമ്മാതാണേ)
@ കാന്താരിക്കുട്ടീ, നന്ദി.. അടുത്ത പോസ്റ്റില്‍ വിവരണം കൂട്ടാം :)
@ ബിന്ദു, കമന്റിനു നന്ദി.. പോസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.. :)
@ കിച്ചു, ശരിയാണ്.. :) ഗവണ്മെന്റ് ഇത്രയെങ്കിലുമൊക്കെ ചെയ്യുന്നുണ്ടല്ലോ..
@ ആഷ ചേച്ചി, പറ്റിയ സ്ഥലത്തൊക്കെ കറങ്ങി.. :) അഹമ്മദാബാദ് സ്ഫോടനങ്ങളെ തുടര്‍ന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ മാറിയത്..
നന്ദി,നന്ദന്‍....
Post a Comment