കളര്‍കോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നവംബര്‍ മൂന്നാം തീയതി നടന്ന ബാലിവധം കഥകളിയുടെ ഏതാനും ചിത്രങ്ങളാണ് ഈ തവണ ചില കാഴ്ചകളില്‍..
അദ്ധ്യാത്മരാമായണം ആരണ്യകിഷ്കിന്ധാകാണ്ഡങ്ങളെ ആധാരമാക്കിയുള്ള കഥാഭാഗം. ശൂര്‍പ്പണഖയുടെ അംഗവിഛേദത്തിനു പകരം വീട്ടുവാന്‍ സീതാപഹരണം നടത്താനുറയ്ക്കുകയും, അതിനു സഹായത്തിനായി മാരീചനെ സമീപിക്കുകയും ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. വളരെ ബൃഹുത്തായ ഈ കഥ മിക്കവാറും അരങ്ങുകളില്‍ രണ്ടാം കളിയായി അവതരിപ്പിക്കുനതിനാല്‍ മൂന്നോ നാലോ രംഗങ്ങളില്‍ അവതരിപ്പിച്ച് തീര്‍ക്കുകയാണ് പതിവ്. സുഗ്രീവന്റെ തിരനോട്ടം, രാമസുഗ്രീവ സഖ്യം, തുടര്‍ന്ന് ബാലിയുടെ പുറപ്പാടും ബാലി സുഗ്രീവയുദ്ധവും, ബാലിവധവുമാണ് സാധാരണ കണ്ടുവരാറുള്ളത്. സുഗ്രീവന്റെ പുറപ്പാട് മുതലുള്ള ഏതാനും ചിത്രങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്..
സുഗ്രീവനായി വേഷമിട്ടത് കോട്ടയ്ക്കല്‍ ദേവദാസ്..
(ചിത്രങ്ങള്‍ വലുതായി കാണാന്‍ മൌസ് അമര്‍ത്തുക)
സീതയെ തേടിയിറങ്ങുന്ന രാമലക്ഷ്മണന്മാരുമായി കണ്ടുമുട്ടുന്ന സുഗ്രീവനും ഹനുമാനും.. തുടര്‍ന്ന് സീതാദേവി പുഷ്പകവിമാനത്തില്‍ നിന്ന് പൊതി കെട്ടി താഴേയ്ക്കെറിഞ്ഞ ആഭരണങ്ങള്‍ കണ്ട് വിഷാദമഗ്നനാവുന്ന രാമന്‍..
തുടര്‍ന്ന് ബാലി തന്നോട് ചെയ്ത ക്രൂരതകള്‍ വിവരിയ്കുന്ന സുഗ്രീവന്‍..
ബാലിയുടെ ശക്തിയെക്കുറിച്ച് വര്‍ണ്ണിക്കുന്ന സുഗ്രീവനെ, താന്‍ ബാലിക്ക് പോന്ന എതിരാളിയാണെന്ന്` തെളിയിക്കാനായി ബാലി പണ്ട് നിഗ്രഹിച്ച ദുന്ദുഭി എന്ന അസുരന്റെ തലയോട്ടി കാല്‍വിരല്‍ കൊണ്ട് തട്ടിയെറിയുകയും, ബാലി കൈത്തരിപ്പ് തീര്‍ക്കാന്‍ ഉപയോഗിയ്ക്കുന്ന ഏഴ് സാലവൃക്ഷങ്ങളെ ഒറ്റ അമ്പു കൊണ്ട് മുറിക്കുകയും ചെയ്യുന്ന ശ്രീരാമന്‍. ശ്രീരാമന്റെ ശക്തി മനസ്സിലാക്കി അദ്ഭുതപരതന്ത്രനാകുന്ന സുഗ്രീവന്‍..
അടുത്തഭാഗത്തില്‍ ബാലിയുടെ തിരനോട്ടവും, തുടര്‍ന്ന് ബാലിവധം വരെയുള്ള ചിത്രങ്ങളും.. ഫ്ലിക്കര്‍ ഗാലറിയിലും ഏതാനും ചിത്രങ്ങള്‍ നല്‍ക്കിയിട്ടുണ്ട്. വലതു വശത്ത് നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാണുവാന്‍ സാധിക്കും..
8 comments:
കളര്‍കോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നവംബര്‍ മൂന്നാം തീയതി നടന്ന ബാലിവധം കഥകളിയുടെ ഏതാനും ചിത്രങ്ങളാണ് ഈ തവണ ചില കാഴ്ചകളില്‍..
കൊള്ളാമല്ലോ...
ഒരു സജഷന്‍. ചിത്രങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ നല്‍കാതെ 640 x 480 വലുപ്പത്തിലേക്കോ മറ്റോ ക്രോപ്പ് ചെയ്ത് നല്‍കുന്നതാവും നല്ലത്. ചിത്രങ്ങള്‍ കൂടുതല്‍ ഷാര്‍പ്പായി തോന്നുകയും ചെയ്യും.
ബാക്കിയുള്ള ചിത്രങ്ങള്‍ കൂടി പൊരട്ടേ... വിവരണവും നന്നായിരിക്കുന്നു. ഏതെങ്കിലും പുസ്‌തകത്തിലുള്ളതു പോലെയാണോ?
--
ചിത്രങ്ങള്‍ നന്നായിരിയ്ക്കുന്നു..
തിരനോട്ടththinte ചിത്രങ്ങള്‍ വേഗം പോരട്ടെ..
നന്നായിരിക്കുന്നു.
:)
നന്നായിരിയ്ക്കുന്നു ചിത്രങ്ങള്‍. ശ്രീരാമന്‍ ഷണ്മുഖദാസാണെന്ന് വിശ്വസിയ്ക്കുന്നു.
നന്ദി
വളരെ നന്നായി... :)
ഹരീ, "കഥയറിഞ്ഞ് ആട്ടം കാണൂ" എന്ന പുസ്തകം വിവരണത്തില്‍ സഹായകരമായി..
ശ്രീ, പി ആര്‍, ശ്രീഹരി, നിഷ്കളങ്കന്‍, വന്നതിനും വായിച്ചതിനും നന്ദി. ശ്രീരാമന്‍ ഷണ്മുഖദാസ് തന്നെയെന്ന് തോന്നുന്നു.. ഞാന്‍ മറന്നു.. :(
രണ്ടാം ഭാഗം ഇതാ ഇട്ടു കഴിഞ്ഞു.. :)
“ആചാരാത് ലഭതേ ഹ്യായു
ആചാരാത് ധനമക്ഷയം
ആചാരാത് ലഭതേ സുപ്രജ
ആചാരോ അഹന്ത്യലക്ഷണം”
ആചാരങ്ങളനുഷ്ഠിക്കുന്നത് ആയുരാരോഗ്യസൌഖ്യത്തിനും, ധനധാന്യസമൃദ്ധിക്കും, സുഹൃദ്ബന്ധം സാമൂഹികബന്ധം എന്നിവ ദൃഢമാക്കുന്നതിനും വേണ്ടിയാണ്. നന്മനിറഞ്ഞ ജീവിതമാണ് ആചാരങ്ങളനുഷ്ഠിക്കുന്നവന്റെ ലക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കുന്നത് മുകളിൽ എവിടെയോ ഉള്ള സാങ്കല്പികസ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണെന്ന് ഇവിടെ പറയുന്നില്ല. ജീവിതത്തെ സ്വർഗ്ഗസമാനമാക്കാനാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ഓരോ വ്യക്തിയും സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനോടൊപ്പം കുടുബധർമ്മം, സമൂഹധർമ്മം, രാഷ്ട്രധർമ്മം എന്നിവയും അനുഷ്ഠിക്കുമ്പോഴാണ് സദാചാരപ്രകാരം ഒരു മനുഷ്യന്റെ കർമ്മം നിറവേറ്റപ്പെടുന്നത്.
കർമ്മകാണ്ഡത്തെ പ്രതിഷ്ഠിക്കാൻ പൂർവ്വമീമാംസകനായ ജൈമിനി കർമ്മത്തെ ധർമ്മമായി പ്രസ്താവിക്കുകയാണ് ആദ്യം ചെയ്തത്. ധർമ്മമെന്ന കർമ്മമാണ് കർത്തവ്യ രൂപത്തിൽ എല്ലാവരെയും നിയന്ത്രിക്കുന്ന പുരുഷാർത്ഥസാധനമെന്ന് ശങ്കരാചാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
Post a Comment