കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയായി ബാലിവധം രണ്ടാം ഭാഗം..
ശ്രീരാമന് തന്റെയൊപ്പമുണ്ടെന്ന് മനസ്സിലാക്കി ബാലിയെ പോരിനു വിളിക്കുന്ന സുഗ്രീവന്.. ഇതു കേട്ട് അത്യന്തം ക്രുദ്ധനായി പുറപ്പെട്ടു വരുന്ന ബാലി.. ബാലിയുടെ തിരനോട്ടത്തിന്റെ ഏതാനും ചിത്രങ്ങള്‍.. കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനാണ് ബാലിയുടെ വേഷത്തില്‍..
ബാലിയുടെ ക്രൌര്യം കണ്ട് ഭയന്നോടിയ സുഗ്രീവനെ ബാലി കളിയാക്കിച്ചിരിക്കുന്നു.. അത്യന്തം ക്രുദ്ധനായി നില്ക്കുന്ന തന്റെ ജ്യേഷ്ഠന്റെ മുന്നിലേയ്ക്ക് വരാന്‍ സുഗ്രീവനു ധൈര്യമില്ല.. എങ്കിലും കളിയാക്കല്‍ അധികമായപ്പോള്‍ രണ്ടും കല്‍പ്പിച്ച് ബാലിയുമായി യുദ്ധത്തിനിറങ്ങുന്നു.. യുദ്ധത്തിന്റെ ഏതാനും ദൃശ്യങ്ങള്‍..
തന്നോട് എതിരിടുന്നവരുടെ പകുതി ബലം ബാലിക്ക് കിട്ടും എന്ന ഒരു വരം അദ്ദേഹത്തിനുണ്ട്. ബാലിയുടെ മര്‍ദ്ദനത്തില്‍ ക്ഷീണിതനായ സുഗ്രീവന് അവിടെ നിന്ന് പലായനം തുടങ്ങുന്നു. സുഗ്രീവന്റെ കൈ തിരിച്ച് ഒടിക്കുന്ന ബാലിയുടെ ചിത്രം..
ബാലിയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയ സുഗ്രീവനെ പിന്തുടര്ന്ന് മര്‍ദ്ദിക്കുന്ന ബാലിയെ ഒളിഞ്ഞിരുന്ന് അമ്പെയ്ത് വീഴ്ത്തുന്ന ശ്രീരാമന്. വേദന കൊണ്ട് പിടയുന്ന ബാലി ഒളിയമ്പെയ്ത ശ്രീരാമനെ പഴിക്കുന്നുമുണ്ട്.. അനുജനെ പുത്രനെപ്പോലെ കാണാഞ്ഞതും, സോദരന്റെ ഭാര്യയെ അപഹരിച്ചതുമാണ് ബാലിയെ വധിക്കാന്‍ കാരണമെന്ന് ശ്രീരാമന് പറയുന്നു.. “ഒരു മൊഴി പോലും പറയുവാന്‍..” എന്നു ബാലി വിലപിയ്ക്കുന്ന പദം ഹൃദ്യമാണ്.. ബാലി വീണുപോയി എന്നറിഞ്ഞ് ഓടിയെത്തുന്ന താരയും അംഗദനും ഒപ്പമിരുന്നു വിലപിക്കുന്നതാണ് ചിത്രത്തില്‍.. ഒടുവില്‍ ബാലിയുടെ നെഞ്ചില്‍ നിന്നും അസ്ത്രം വലിച്ചൂരിക്കൊണ്ട് ബാലിക്ക് മോക്ഷം നല്ക്കുന്ന ശ്രീരാമന്..
നാലു രംഗങ്ങളേ ആടിയുള്ളൂ എങ്കിലും വളരെ ഹൃദ്യമായി കഥ അവതരിപ്പിക്കുകയുണ്ടായി.. ബാലിയും സുഗ്രീവനും ചേര്‍ന്നുള്ള വാഗ്വാദങ്ങള്‍ വളരെ രസകരമായിരുന്നു. കൊച്ചു കുട്ടികളില്‍ കൌതുകമുണര്‍ത്തുന്ന തരത്തിലുള്ള ഭാവപ്രകടനങ്ങളാല്‍ സമ്പുഷ്ടമായിരുന്നു ഈ രംഗങ്ങള്‍..
5 comments:
ബാലിവധം - കഥകളിയുടെ ചിത്രങ്ങള്‍ രണ്ടാം ഭാഗം ഇതാ ചില കാഴ്ചകളില്‍..
ഫോടോസ് വളരെ നന്നായിട്ടുണ്ട്.
ആട്ടം മനസ്സിലായി തുടങ്ങിയ കാലത്ത്, ഏറ്റവും ആസ്വദിച്ചിരുന്ന ഒന്നായിരുന്നു, തിരനോട്ടം.
കോട്ടയ്ക്കല്‍ മധുവും പ്രസാദും അല്ലേ, പാട്ടും ചെണ്ടയും?
ഒരു കളി കണ്ട കാലം മറന്നു!
സത്യം പറയാമല്ലോ... ഒരു കളി കാണാന്‍ കൊതിയാവുന്നു.... :)
വിവരണവും , ചിത്രങ്ങളും കഥകളി കണ്ട പ്രതീതി നല്കുന്നു.
കൊള്ളാം...
പി ആറിനും, ശ്രീഹരിയ്ക്കും, ഹരീശ്രീയ്ക്കും.. വന്നതിനും വായിച്ചതിനും നന്ദി. :) കുറച്ചുകൂടി മികച്ച ആസ്വാദനത്തിന് ഹരീ യുടെ കളിയരങ്ങ് വായിക്കാം.
Post a Comment