August 21, 2007

ഒരു ബോട്ടിംഗ്‌

കുറച്ചു നാള്‍ മുമ്പ് നടത്തിയ ഒരു ബോട്ടിംഗിനിടയില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍..

പുന്നമടക്കായലിന്റെ പ്രവേശന കവാടം എന്നൊക്കെ വേണമെങ്കില്‍ പറയാം. ആലപ്പുഴ നഗരത്തിന്റെ മധ്യത്തിലൂടെയുള്ള കനാല്‍ പുന്നമടക്കായലിലേയ്ക്കാണ് ചെന്നു ചേരുക.

പുന്നമടയിലേയ്ക്ക്..

കായലിലേയ്ക്ക് കടക്കുമ്പോഴുള്ള കാഴ്ച. ടൂറിസ്റ്റ് സീസണ്‍ ആണെങ്കില്‍ തലങ്ങും വിലങ്ങും ഹൌസ് ബോട്ടുകള്‍ (കെട്ടു വള്ളങ്ങള്‍) തന്നെ.. ഏപ്രില്‍ മെയ് മാസങ്ങളില്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം എത്തിക്കാന്‍ ഈ വള്ളങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ എല്ലായിടത്തും സര്‍ക്കാര്‍ ജലം എത്തിത്തുടങ്ങി. :) വേനല്‍ക്കാല അവധിക്ക് അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ ഞാനും ചേച്ചിമാരും നിന്നിട്ടുണ്ട് ഈ വള്ളങ്ങളില്‍ കൊണ്ടു വരുന്ന ശുദ്ധജലം വാങ്ങാന്‍.. :)

കെട്ടു വള്ളങ്ങള്‍

വന്നു വന്ന് ഇപ്പോ എല്ലാ കാര്യത്തിലും ആള്‍ക്കാര്‍ക്ക് പുതുമ വേണം എന്നതിനാല്‍ ഹൌസ് ബോട്ടുകളുടെ ഡിസൈനുകളിലുമുണ്ട് പുതുമ. അങ്ങിനെയുള്ള ചിലതിന്റെ ചിത്രങ്ങള്‍..




വിനോദ സഞ്ചാരികള്‍ക്ക്‌ വേണ്ടി ഏതൊ റിസോര്‍ട്ട് ഉടമ സംഘടിപ്പിച്ച ഒരു വള്ളം കളിയുമുണ്ടായിരുന്നു. അതിന്റെ ഒരു ചിത്രം..

തിത്തിത്താരാ തിത്തിത്തൈ..

നെഹ്രു ട്രോഫി ജലമേളയുടെ ഫിനിഷിംഗ് പോയിന്റാണ് അടുത്ത ചിത്രത്തില്‍..



കായലിന്റെ മനോഹാരിത.. വിദൂരതയില്‍ ഒരു കെട്ടു വള്ളം..


ഉള്‍പ്രദേശമായ കൈനകരിയുടെ ചില ദൃശ്യങ്ങള്‍..



6 comments:

നന്ദന്‍ said...

പ്രിയപ്പെട്ട ബൂലോകവാസികളെ,

ഒരു പുതിയ പരീക്ഷണം നടത്തുകയാണ്. വിലപ്പെട്ട അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

ഫോട്ടോഗ്രാഫി പുലികള്‍ ആശീര്‍വദിക്കുക.. :)

മയൂര said...

ഠോ...തേങ്ങാ എന്റെ വക..ചിത്രങ്ങളും എഴുത്തും നന്നായിട്ടുണ്ട്..ഭാവുകങ്ങള്‍.....

Haree said...

നീ ക്യാമറ മേടിച്ചോ? ഏതാണ്, ഞാനറിഞ്ഞില്ലല്ലോ...

ഏതായാലും ‘ചില കാഴ്ചകള്‍’ മുന്നേറട്ടെ. ഒരു കാര്യം, കോപ്പിറൈറ്റ് സിംബല്‍ ലഭിക്കുവാന്‍ ©(Alt + 0169) അമര്‍ത്തിയാല്‍ മതി.
--

Vish..| ആലപ്പുഴക്കാരന്‍ said...

:) koLlam Nanda..!

Shibu Nair said...

കൊള്ളാം നന്ദാ.. നന്നായിട്ടുണ്ട്..

നന്ദന്‍ said...

ഡോണ ചേച്ചി, നന്ദി..

ഹരീ, ഇത് നമ്മള്‍ അന്നു പോയ ബോട്ടിംഗിന്റെ ചിത്രങ്ങള്‍ തന്നെയാണ്‌. ക്യാമറ ചേച്ചിയുടെ.. :)

വിഷ്, നന്ദി.. :)

ഷിബു മാഷ്‌, നന്ദി :)