കുറച്ചു നാള് മുമ്പ് നടത്തിയ ഒരു ബോട്ടിംഗിനിടയില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍..
പുന്നമടക്കായലിന്റെ പ്രവേശന കവാടം എന്നൊക്കെ വേണമെങ്കില്‍ പറയാം. ആലപ്പുഴ നഗരത്തിന്റെ മധ്യത്തിലൂടെയുള്ള കനാല്‍ പുന്നമടക്കായലിലേയ്ക്കാണ് ചെന്നു ചേരുക.
പുന്നമടയിലേയ്ക്ക്..
കായലിലേയ്ക്ക് കടക്കുമ്പോഴുള്ള കാഴ്ച. ടൂറിസ്റ്റ് സീസണ് ആണെങ്കില്‍ തലങ്ങും വിലങ്ങും ഹൌസ് ബോട്ടുകള്‍ (കെട്ടു വള്ളങ്ങള്‍) തന്നെ.. ഏപ്രില്‍ മെയ് മാസങ്ങളില്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം എത്തിക്കാന്‍ ഈ വള്ളങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ എല്ലായിടത്തും സര്‍ക്കാര്‍ ജലം എത്തിത്തുടങ്ങി. :) വേനല്‍ക്കാല അവധിക്ക് അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ ഞാനും ചേച്ചിമാരും നിന്നിട്ടുണ്ട് ഈ വള്ളങ്ങളില്‍ കൊണ്ടു വരുന്ന ശുദ്ധജലം വാങ്ങാന്‍.. :)
കെട്ടു വള്ളങ്ങള്‍
വന്നു വന്ന് ഇപ്പോ എല്ലാ കാര്യത്തിലും ആള്‍ക്കാര്‍ക്ക് പുതുമ വേണം എന്നതിനാല്‍ ഹൌസ് ബോട്ടുകളുടെ ഡിസൈനുകളിലുമുണ്ട് പുതുമ. അങ്ങിനെയുള്ള ചിലതിന്റെ ചിത്രങ്ങള്‍..



വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ഏതൊ റിസോര്‍ട്ട് ഉടമ സംഘടിപ്പിച്ച ഒരു വള്ളം കളിയുമുണ്ടായിരുന്നു. അതിന്റെ ഒരു ചിത്രം..
തിത്തിത്താരാ തിത്തിത്തൈ..
നെഹ്രു ട്രോഫി ജലമേളയുടെ ഫിനിഷിംഗ് പോയിന്റാണ് അടുത്ത ചിത്രത്തില്‍..

കായലിന്റെ മനോഹാരിത.. വിദൂരതയില്‍ ഒരു കെട്ടു വള്ളം..

ഉള്‍പ്രദേശമായ കൈനകരിയുടെ ചില ദൃശ്യങ്ങള്‍..

