November 04, 2007

ബാലി വധം - കഥകളി‌ - ഭാഗം 2

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയായി ബാലിവധം രണ്ടാം ഭാഗം..


ശ്രീരാമന്‍ തന്റെയൊപ്പമുണ്ടെന്ന്‌ മനസ്സിലാക്കി ബാലിയെ പോരിനു വിളിക്കുന്ന സുഗ്രീവന്‍.. ഇതു കേട്ട് അത്യന്തം ക്രുദ്ധനായി പുറപ്പെട്ടു വരുന്ന ബാലി.. ബാലിയുടെ തിരനോട്ടത്തിന്റെ ഏതാനും ചിത്രങ്ങള്‍.. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനാണ് ബാലിയുടെ വേഷത്തില്‍..


































ബാലിയുടെ ക്രൌര്യം കണ്ട് ഭയന്നോടിയ സുഗ്രീവനെ ബാലി കളിയാക്കിച്ചിരിക്കുന്നു.. അത്യന്തം ക്രുദ്ധനായി നില്‍ക്കുന്ന തന്റെ ജ്യേഷ്ഠന്റെ മുന്നിലേയ്ക്ക് വരാന്‍ സുഗ്രീവനു ധൈര്യമില്ല.. എങ്കിലും കളിയാക്കല്‍ അധികമായപ്പോള്‍ രണ്ടും കല്‍പ്പിച്ച് ബാലിയുമായി യുദ്ധത്തിനിറങ്ങുന്നു.. യുദ്ധത്തിന്റെ ഏതാനും ദൃശ്യങ്ങള്‍..





തന്നോട് എതിരിടുന്നവരുടെ പകുതി ബലം ബാലിക്ക് കിട്ടും എന്ന ഒരു വരം അദ്ദേഹത്തിനുണ്ട്. ബാലിയുടെ മര്‍ദ്ദനത്തില്‍ ക്ഷീണിതനായ സുഗ്രീവന്‍ അവിടെ നിന്ന്‌ പലായനം തുടങ്ങുന്നു. സുഗ്രീവന്റെ കൈ തിരിച്ച് ഒടിക്കുന്ന ബാലിയുടെ ചിത്രം..




ബാലിയുടെ മര്‍ദ്ദനത്തില്‍ നിന്ന്‌ രക്ഷപ്പെടാനായി ഓടിയ സുഗ്രീവനെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്ന ബാലിയെ ഒളിഞ്ഞിരുന്ന്‌ അമ്പെയ്ത് വീഴ്ത്തുന്ന ശ്രീരാമന്‍. വേദന കൊണ്ട് പിടയുന്ന ബാലി ഒളിയമ്പെയ്ത ശ്രീരാമനെ പഴിക്കുന്നുമുണ്ട്.. അനുജനെ പുത്രനെപ്പോലെ കാണാഞ്ഞതും, സോദരന്റെ ഭാര്യയെ അപഹരിച്ചതുമാണ് ബാലിയെ വധിക്കാന്‍ കാരണമെന്ന് ശ്രീരാമന്‍ പറയുന്നു.. “ഒരു മൊഴി പോലും പറയുവാന്‍..” എന്നു ബാലി വിലപിയ്ക്കുന്ന പദം ഹൃദ്യമാണ്.. ബാലി വീണുപോയി എന്നറിഞ്ഞ്‌ ഓടിയെത്തുന്ന താരയും അംഗദനും ഒപ്പമിരുന്നു വിലപിക്കുന്നതാണ് ചിത്രത്തില്‍.. ഒടുവില്‍ ബാലിയുടെ നെഞ്ചില്‍ നിന്നും അസ്ത്രം വലിച്ചൂരിക്കൊണ്ട് ബാലിക്ക് മോക്ഷം നല്‍ക്കുന്ന ശ്രീരാമന്‍..




നാലു രംഗങ്ങളേ ആടിയുള്ളൂ എങ്കിലും വളരെ ഹൃദ്യമായി കഥ അവതരിപ്പിക്കുകയുണ്ടായി.. ബാലിയും സുഗ്രീവനും ചേര്‍ന്നുള്ള വാഗ്വാദങ്ങള്‍ വളരെ രസകരമായിരുന്നു. കൊച്ചു കുട്ടികളില്‍ കൌതുകമുണര്‍ത്തുന്ന തരത്തിലുള്ള ഭാവപ്രകടനങ്ങളാല്‍ സമ്പുഷ്ടമായിരുന്നു ഈ രംഗങ്ങള്‍..

ബാലി വധം - കഥകളി

കളര്‍കോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നവംബര്‍ മൂന്നാം തീയതി നടന്ന ബാലിവധം കഥകളിയുടെ ഏതാനും ചിത്രങ്ങളാണ് ഈ തവണ ചില കാഴ്ചകളില്‍..

അദ്ധ്യാത്മരാമായണം ആരണ്യകിഷ്കിന്ധാകാണ്ഡങ്ങളെ ആധാരമാക്കിയുള്ള കഥാഭാഗം. ശൂര്‍പ്പണഖയുടെ അംഗവിഛേദത്തിനു പകരം വീട്ടുവാ‍ന്‍ സീതാപഹരണം നടത്താനുറയ്ക്കുകയും, അതിനു സഹായത്തിനായി മാരീചനെ സമീപിക്കുകയും ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. വളരെ ബൃഹുത്തായ ഈ കഥ മിക്കവാറും അരങ്ങുകളില്‍ രണ്ടാം കളിയായി അവതരിപ്പിക്കുനതിനാല്‍ മൂന്നോ നാലോ രംഗങ്ങളില്‍ അവതരിപ്പിച്ച്‌ തീര്‍ക്കുകയാണ് പതിവ്. സുഗ്രീവന്റെ തിരനോട്ടം, രാമസുഗ്രീവ സഖ്യം, തുടര്‍ന്ന്‌ ബാലിയുടെ പുറപ്പാടും ബാലി സുഗ്രീവയുദ്ധവും, ബാലിവധവുമാണ് സാധാരണ കണ്ടുവരാറുള്ളത്. സുഗ്രീവന്റെ പുറപ്പാട്‌ മുതലുള്ള ഏതാനും ചിത്രങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്..

സുഗ്രീവനായി വേഷമിട്ടത് കോട്ടയ്ക്കല്‍ ദേവദാസ്..
(ചിത്രങ്ങള്‍ വലുതായി കാണാന്‍ മൌസ് അമര്‍ത്തുക)










സീതയെ തേടിയിറങ്ങുന്ന രാമലക്ഷ്മണന്മാരുമായി കണ്ടുമുട്ടുന്ന സുഗ്രീവനും ഹനുമാനും.. തുടര്‍ന്ന് സീതാദേവി പുഷ്പകവിമാനത്തില്‍ നിന്ന്‌ പൊതി കെട്ടി താഴേയ്ക്കെറിഞ്ഞ ആഭരണങ്ങള്‍ കണ്ട് വിഷാദമഗ്നനാവുന്ന രാമന്‍..



തുടര്‍ന്ന്‌ ബാലി തന്നോട് ചെയ്ത ക്രൂരതകള്‍ വിവരിയ്കുന്ന സുഗ്രീവന്‍..













ബാലിയുടെ ശക്തിയെക്കുറിച്ച്‌ വര്‍ണ്ണിക്കുന്ന സുഗ്രീവനെ, താന്‍ ബാലിക്ക് പോന്ന എതിരാളിയാണെന്ന്` തെളിയിക്കാനായി ബാലി പണ്ട് നിഗ്രഹിച്ച ദുന്ദുഭി എന്ന അസുരന്റെ തലയോട്ടി കാല്‍‌വിരല്‍ കൊണ്ട് തട്ടിയെറിയുകയും, ബാലി കൈത്തരിപ്പ്‌ തീര്‍ക്കാ‍ന്‍ ഉപയോഗിയ്ക്കുന്ന ഏഴ് സാലവൃക്ഷങ്ങളെ ഒറ്റ അമ്പു കൊണ്ട് മുറിക്കുകയും ചെയ്യുന്ന ശ്രീരാമന്‍. ശ്രീരാമന്റെ ശക്തി മനസ്സിലാക്കി അദ്ഭുതപരതന്ത്രനാകുന്ന സുഗ്രീവന്‍..



അടുത്തഭാഗത്തില്‍ ബാലിയുടെ തിരനോട്ടവും, തുടര്‍ന്ന്‌ ബാലിവധം വരെയുള്ള ചിത്രങ്ങളും.. ഫ്ലിക്കര്‍ ഗാലറിയിലും ഏതാനും ചിത്രങ്ങള്‍ നല്‍ക്കിയിട്ടുണ്ട്. വലതു വശത്ത്‌ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കാണുവാന്‍ സാധിക്കും..