August 21, 2007

ബോട്ടിംഗ് തുടരുന്നു...

ഒരു നാലുകെട്ട്‌ എടുത്ത് ഒരു വള്ളത്തിന്റെ മുകളില്‍ വെച്ചാല്‍ എങ്ങിനെയാവും?? ദാ ഇതു പോലെയാവും :)


കൈനകരിയിലെ അസ്തമയത്തിന്റെ രണ്ടു ചിത്രങ്ങള്‍..




ഏതോ ഒരു റിസോര്‍ട്ട്.. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ വള്ളംകളി സംഘടിപ്പിച്ചത്‌ ഇവരാണെന്നു തോന്നുന്നു.

വള്ളംകളിയുടെ മറ്റൊരു ഫോട്ടോ..


കാശ്മീര്‍ സ്റ്റൈല്‍ വള്ളങ്ങളാണ്‌ പുതിയ ട്രെന്ഡ്.. :)


എല്ലാവരും ഹൌസ്‌ ബോട്ടുകളുമായി ഇറങ്ങിയപ്പോള്‍ ഞങ്ങളെ ആര്‍ക്കും വേണ്ട! ജല ഗതാഗത വകുപ്പിന്റെ തകര്‍ന്നു കിടക്കുന്ന ബോട്ടുകളിലൊന്ന്‌..



കായലിന്റെ നടുവിലെ തുരുത്തുകളിലൊന്ന്‌. ഇതില്‍ ഇറങ്ങാം എന്നൊന്നും പ്രതീക്ഷിച്ചു കളയരുത്! നല്ല അസ്സല്‍ പാമ്പുകള്‍ കാണും :)


ബോട്ടിംഗ്‌ കാഴ്ചകള്‍ ഇവിടെ തീരുന്നു..
മറ്റു ചില കാഴ്ചകളുമായി ഉടന്‍ എത്തുന്നതാണ്‌.. :)

ഒരു ബോട്ടിംഗ്‌

കുറച്ചു നാള്‍ മുമ്പ് നടത്തിയ ഒരു ബോട്ടിംഗിനിടയില്‍ എടുത്ത ഏതാനും ചിത്രങ്ങള്‍..

പുന്നമടക്കായലിന്റെ പ്രവേശന കവാടം എന്നൊക്കെ വേണമെങ്കില്‍ പറയാം. ആലപ്പുഴ നഗരത്തിന്റെ മധ്യത്തിലൂടെയുള്ള കനാല്‍ പുന്നമടക്കായലിലേയ്ക്കാണ് ചെന്നു ചേരുക.

പുന്നമടയിലേയ്ക്ക്..

കായലിലേയ്ക്ക് കടക്കുമ്പോഴുള്ള കാഴ്ച. ടൂറിസ്റ്റ് സീസണ്‍ ആണെങ്കില്‍ തലങ്ങും വിലങ്ങും ഹൌസ് ബോട്ടുകള്‍ (കെട്ടു വള്ളങ്ങള്‍) തന്നെ.. ഏപ്രില്‍ മെയ് മാസങ്ങളില്‍ കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ശുദ്ധജലം എത്തിക്കാന്‍ ഈ വള്ളങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ എല്ലായിടത്തും സര്‍ക്കാര്‍ ജലം എത്തിത്തുടങ്ങി. :) വേനല്‍ക്കാല അവധിക്ക് അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ ഞാനും ചേച്ചിമാരും നിന്നിട്ടുണ്ട് ഈ വള്ളങ്ങളില്‍ കൊണ്ടു വരുന്ന ശുദ്ധജലം വാങ്ങാന്‍.. :)

കെട്ടു വള്ളങ്ങള്‍

വന്നു വന്ന് ഇപ്പോ എല്ലാ കാര്യത്തിലും ആള്‍ക്കാര്‍ക്ക് പുതുമ വേണം എന്നതിനാല്‍ ഹൌസ് ബോട്ടുകളുടെ ഡിസൈനുകളിലുമുണ്ട് പുതുമ. അങ്ങിനെയുള്ള ചിലതിന്റെ ചിത്രങ്ങള്‍..




വിനോദ സഞ്ചാരികള്‍ക്ക്‌ വേണ്ടി ഏതൊ റിസോര്‍ട്ട് ഉടമ സംഘടിപ്പിച്ച ഒരു വള്ളം കളിയുമുണ്ടായിരുന്നു. അതിന്റെ ഒരു ചിത്രം..

തിത്തിത്താരാ തിത്തിത്തൈ..

നെഹ്രു ട്രോഫി ജലമേളയുടെ ഫിനിഷിംഗ് പോയിന്റാണ് അടുത്ത ചിത്രത്തില്‍..



കായലിന്റെ മനോഹാരിത.. വിദൂരതയില്‍ ഒരു കെട്ടു വള്ളം..


ഉള്‍പ്രദേശമായ കൈനകരിയുടെ ചില ദൃശ്യങ്ങള്‍..